അദ്ധ്യാപക ദിനാഘോഷം
സെപ്റ്റംബര്‍ 5 ന്
2016 സെപ്റ്റംബര്‍ 5 ന് ഈ വര്‍ഷത്തെ അദ്ധ്യാപക ദിനാഘോഷം എല്ലാ സ്കൂളുകളിലും ആചരിക്കുന്നത് സംബന്ധിച്ചുള്ള DPI.യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ.
പ്ലസ് വണ്‍ പ്രവേശനം : മെരിറ്റ് വേക്കന്‍സി സീറ്റുകളിലെ സ്‌പോട്ട് അഡ്മിഷന്‍ 19 ന്
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനായി സ്‌പോട്ട് അഡ്മിഷന് അപേക്ഷ ആഗസ്റ്റ് 17, 18 തീയതികളില്‍ സമര്‍പ്പിക്കാം. പ്ലസ് വണ്‍ പ്രവേശനം മെരിറ്റ് വേക്കന്‍സി സീറ്റകളിലെ സ്‌പോട്ട് അഡ്മിഷന്‍ 19 ന് നടക്കും.
ഒന്നാം വര്‍ഷ പ്രവേശനം നേടുന്നതിനുള്ള അവസാന അവസരമാണിത്. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമെങ്കില്‍ ആഗസ്റ്റ് 17 ന് രാവിലെ പത്ത് മണിക്ക് പ്രസിദ്ധപ്പെടുത്തുന്ന ഒഴിവുകളില്‍ പ്രവേശനം നേടുന്നതിനായി ഒഴിവുള്ള സ്‌കൂള്‍ പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കാം. വിശദ നിര്‍ദ്ദേശം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) ലഭ്യമാണെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.


No comments:
Post a Comment