റേഷന്‍ കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് കാര്‍ഡുടമകള്‍ക്ക് തങ്ങളുടെ ഫോമുകള്‍ നേരിട്ട് പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നു. കാര്‍ഡുടമകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രിന്റിംഗ് പൂര്‍ത്തിയായ ഫോമുകള്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ അതത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. ഈ ഫോമുകള്‍ നേരിട്ട് പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ രേഖപ്പെടുത്തി ഒക്ടോബര്‍ 20 നകം റേഷന്‍ കടകളില്‍ തിരികെ ഏല്‍പ്പിക്കണം. ഓരോ റേഷന്‍ കടയിലൂടെയും ഫോമുകള്‍ ലഭ്യമാകുന്ന തീയതി പ്രദേശിക വാര്‍ത്തകളിലൂടെ അറിയിക്കും. നിലവിലുള്ള ഓണ്‍ലൈന്‍ സംവിധാനം ഒക്ടോബര്‍ 20 വരെ തുടരും. താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്താം
No comments:
Post a Comment