തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് മുഖേന നടപ്പാക്കുന്ന നൈപുണ്യസമുന്നതി പദ്ധതിയില്‍ ഡിസംബറില്‍ ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി/ഐ.ടി അനുബന്ധ മേഖലകള്‍, ചില്ലറ വില്പന, ബാങ്കിങ് & ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് മേഖലകളിലാണ് പരിശീലനം. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ട്. പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷാഫോറത്തിനും വിവരങ്ങള്‍ക്കുംwww.kswcfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ 9567338951, 0471 2311215 എന്നീ നമ്പരുകളില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 30.
No comments:
Post a Comment