അച്ഛനോ അമ്മയോ മരണമടഞ്ഞ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനം മുഖന ഓണ്‍ലൈനായി സമര്‍പ്പിക്കണം. . ഓണ്‍ലൈന്‍ അല്ലാതെ നിരവധി അപേക്ഷകള്‍ മിഷന്റെ ആസ്ഥാന ഓഫീസില്‍ ലഭിക്കുന്നുണ്ട്. ഇത്തരം അപേക്ഷകള്‍ സാമൂഹ്യ സുരക്ഷാ മിഷന് തീര്‍പ്പാക്കാനാവില്ല. അതിനാല്‍ ഓണ്‍ലൈന്‍ അല്ലാതെ അപേക്ഷ സമര്‍പ്പിച്ചിട്ടുളള എല്ലാ അപേക്ഷകരും നവംബര്‍ 30 ന് മുമ്പ് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഓണ്‍ലൈനായി ധനസഹായത്തിന് അപേക്ഷിക്കണം.
No comments:
Post a Comment