കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
അക്രമസ്വഭാവം പ്രോല്‍സാഹിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ പരാതിപ്പെടാം

വികലവും അക്രമസ്വഭാവം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന വെബ്‌സൈറ്റുകളെ സംബന്ധിച്ച് പരാതിപ്പെടാന്‍ സംസ്ഥാന ഐ. ടി വകുപ്പ് ഇ- മെയില്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇത്തരം വെബ്‌സൈറ്റുകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് childsafe@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതിപ്പെടാം. യുവാക്കളുടെയും, കുട്ടികളുടെയും വ്യക്തിത്വത്തെയും, സ്വഭാവരൂപീകരണത്തെയും പ്രതികൂലമായി ബാധിക്കുന്ന വെബ് സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്യുവാനും, നിയന്ത്രിക്കുവാനുമുള്ളസംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വികലമായ സന്ദേശങ്ങളും ദൃശ്യങ്ങളും ലൈക്ക് ചെയ്യുകയും ക്രമാതീതമായി ഷെയര്‍ ചെയ്യുകയും ചെയ്യപ്പെടുന്നത് യുവാക്കളിലും , കുട്ടികളിലും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന മാദ്ധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ഈ നിര്‍ദ്ദശം നല്‍കിയത്. 

No comments:

Post a Comment