അധ്യാപകരുടെ പാനല്‍ തയാറാക്കുന്നു
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി പഠനകേന്ദ്രത്തിലേക്ക് വിദഗ്ധ അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നു. ഇന്ത്യന്‍ ഇക്കോണമി, ഇക്കോളജി ആന്റ് എന്‍വയണ്‍മെന്റ്, ഹിസ്റ്ററി, ജോഗ്രഫി, ഇന്ത്യന്‍ പോളിറ്റി, ഇന്ത്യന്‍ ഹെറിറ്റേജ് ആന്റ് ആര്‍ട്ട് ആന്റ് കള്‍ച്ചര്‍, റീസനിങ് ആന്റ് ന്യൂമറിക്കല്‍ എബിലിറ്റി, സയന്‍സ് ആന്റ് ടെക്‌നോളജി, ജനറല്‍ സയന്‍സ്,കറന്റ് അഫയേഴ്‌സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എത്തിക്ക്‌സ് ഇന്റഗ്രിറ്റി ആന്റ് ആപ്റ്റിറ്റിയൂഡ് തുടങ്ങിയ വിഷയങ്ങളിലേക്കാണ് പാനല്‍. ബിരുദാനന്തര ബിരുദവും സിവില്‍ സര്‍വ്വീസ് പരിശീലനത്തില്‍ മുന്‍ പരിചയവുമാണ് യോഗ്യത. ബയോഡാറ്റ സഹിതം അപേക്ഷ icsrgovt@gmail.com എന്ന ഇ.മെയില്‍ വിലാസത്തില്‍ അയക്കണം. അവസാന തീയതി നവംബര്‍ ഒന്ന്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: ഓഫീസ്- 0494 2665489, കോ-ഓഡിനേറ്റര്‍- 9287555500.
ജീവനക്കാർക്കുള്ള ഗൃഹ നിർമാണ വായ്പ.. പരിധി ഉയർത്തിസർക്കാർ ജീവനക്കാർക്കുള്ള ഗൃഹ നിർമാണ വായ്പാ പദ്ധതിയിൽ സർക്കാരിൽ നിന്നും അനുവദിക്കുന്നതും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുക്കുന്നതുമായ വായ്പകളുടെ സീലിങ് ലിമിറ്റ് അടിസ്ഥാന ശമ്പളത്തിന്റെ 100 മടങ്ങ് എന്നോ / പരമാവധി 40 ലക്ഷം രൂപയോ എന്നാക്കി സർക്കാർ ഉത്തരവായി. G.O. (P) No.143/2016/Fin dtd.30/09/2016 |
Subscribe to:
Post Comments (Atom)
No comments:
Post a Comment