കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
അദ്ധ്യാപകര്‍ക്കായുള്ള ഒരു ദിനം. യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകരെ ആദരിക്കുന്നതിനു വേണ്ടി മാത്രം സമൂഹം കരുതിവെച്ച ഒരു ദിനമല്ല ഇത്. അദ്ധ്യാപകന്‍ എന്നത് കേവലം ഒരു ജോലി മാത്രമല്ല എന്നതും നമുക്ക് അറിയാം. അതൊരു ഉത്തരവാദിത്തമാണ്. രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും നിര്‍ണ്ണയിക്കുന്നതിന് തലമുറകളെ പ്രാപ്തരാക്കലാണ് നമ്മുടെ ചുമതല. ഡോ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം അതിനൊരു നിമിത്തമായെന്നു മാത്രം. പിന്നിട്ട വര്‍ഷത്തില്‍ നിക്ഷിപ്തമായ ചുമതല ഭംഗിയായി നിര്‍വഹിക്കാനായോയെന്ന് ഒരു പുനര്‍വിചിന്തനം നടത്താന്‍ ഈ ദിനം നമുക്ക് പ്രയോജനപ്പെടുത്താം. പോരായ്മകള്‍ പരിഹരിച്ച് ഒരു ഉത്തമഗുരുവായി മാറാന്‍ നമുക്ക് പ്രയത്നിക്കാം. സന്ദീപനി എന്ന ഗുരു പുരാണങ്ങളില്‍ പ്രസിദ്ധനായത് ശ്രീകൃഷ്ണന്‍ എന്ന ശിഷ്യനിലൂടെയാണ്. തമിഴ് നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ പ്രൈമറി സ്ക്കൂള്‍ അദ്ധ്യാപകനായി ജീവിച്ച ശിവസുബ്രഹ്മണ്യഅയ്യര്‍ ലോകശ്രദ്ധയാകര്‍ഷിച്ചത് സര്‍വ്വാദരണീയനായ ഡോ.എ.പി.ജെ അബ്ദുള്‍കലാമിലൂടെയായിരുന്നു. വിവേകാനന്ദനിലൂടെയാണ് ശ്രീരാമകൃഷ്ണപരമഹംസരെക്കുറിച്ച് നാം കൂടുതല്‍ അറിയുന്നത്. അതുപോലെ മികച്ച ശിഷ്യന്മാരിലൂടെ അറിയപ്പെടാന്‍ നമുക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

No comments:

Post a Comment