കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

കണ്‍വേര്‍ജന്‍സ് മീറ്റിങ്ങ്

 തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തണം 



15/9/2015 ന് DPI യുടെ അദ്ധ്യക്ഷതയില്‍ SSA സ്റ്റേറ്റ് ഓഫീസില്‍ വെച്ച് ചേര്‍ന്ന കണ്‍വേര്‍ജന്‍സ് മീറ്റിങ്ങിലെ സുപ്രധാന തീരുമാനങ്ങളില്‍ ചിലത് ചുവടെ:

  • കുറഞ്ഞത്‌ 2 ടോയിലെറ്റുകള്‍ ഉണ്ട് എന്ന സാക്ഷ്യപത്രം എല്ലാ സ്കൂള്‍ പ്രഥമാദ്ധ്യാപകരും 5/10/15 നകം സമര്‍പ്പിക്കേണ്ടതാണ്.
  • പിന്‍ഡിക്‌സ് - പെര്‍ഫോമന്‍സ് ഇന്‍ഡക്സ് തയ്യാറാക്കി എല്ലാ അദ്ധ്യാപകരും സ്കൂള്‍ തലത്തില്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.
  • 1/11/2015 നകം 1, 2 ക്ലാസുകളിലെ എല്ലാ കുട്ടികളെയും മാതൃഭാഷയില്‍ എഴുതുവാനും വായിക്കുവാനും കൂടാതെ 1 മുതല്‍ 100 വരെ എണ്ണുവാനും പ്രാപ്തരാക്കെണ്ടാതാണ്. വിദ്യാഭ്യാസ ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പാക്കേണ്ടതാണ്. അടുത്ത ISM മീറ്റിങ്ങില്‍ സ്ഥിരീകരിക്കേണ്ടതാണ്.
  • SSA യുടെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു നടപ്പിലാക്കി വരുന്ന 'സമ്പൂര്‍ണ വിദ്യാലയ ശുചിത്വ പരിപാടി' യും കുട്ടികളില്‍ വായനാ സംസ്കാരം വളര്‍ത്തുന്നതിനുള്ള 'വായനയുടെ വസന്തം' പരിപാടിയും ഏറ്റവും നന്നായി നടപ്പിലാക്കേണ്ടതാണ്.

No comments:

Post a Comment