കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

കാന്‍സര്‍ രോഗികള്‍ക്ക് ബസ് യാത്രാ സൗജന്യം പ്രയോജനപ്പെടുത്താം

കാന്‍സര്‍ രോഗികള്‍ക്ക് അവരുടെ സ്ഥിരമായ താമസസ്ഥലത്തു നിന്നും മെഡിക്കല്‍ കോളജ്, റീജണല്‍ കാന്‍സര്‍ സെന്ററുകള്‍ തുടങ്ങിയ അംഗീകൃത ചികിത്സാ കേന്ദ്രങ്ങളിലേക്കും തിരിച്ചും ചികിത്സയ്ക്ക് പോകുന്ന ദിവസം കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഓര്‍ഡിനറി ബസുകളിലും സിറ്റി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍, റിസര്‍വേഷന്‍ ഇല്ലാത്ത ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ എന്നിവയില്‍ യാത്രാക്കൂലിയില്‍ 50 ശതമാനം സൗജന്യം 2012 മുതല്‍ നല്‍കിവരുന്നു. ഇക്കാര്യം അറിയാത്തതിനാല്‍ പലര്‍ക്കും ഈ ഉത്തരവിന്റെ ഗുണഫലം കിട്ടാത്ത അവസ്ഥയുണ്ട്. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

No comments:

Post a Comment