കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ധനസഹായത്തിന് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് 2015-16 വര്‍ഷത്തില്‍ നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്നവരെ സ്വന്തം ഭവനത്തില്‍ സംരക്ഷിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിക്കുള്ള അപേക്ഷകള്‍ ഈ മാസം 30 വരെ സ്വീകരിക്കും. അംഗീകൃത കെയര്‍ ഹോമില്‍ ആറ് മാസത്തില്‍ കുറയാതെ താമസിച്ചിട്ടുള്ള മാനസിക വെല്ലുവിളി നേരിടുന്നവരെ സ്വന്തം ഭവനത്തില്‍ സംരക്ഷിക്കുന്നവര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷ ഗുണഭോക്താവിനു വേണ്ടി സംരക്ഷകന്‍ അതത് ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫോറം അങ്കണവാടി, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും

No comments:

Post a Comment