കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
അന്ധ-ബധിര വിദ്യാര്‍ത്ഥികളുടെ അലവന്‍സുകള്‍ വര്‍ധിപ്പിച്ചു
സംസ്ഥാനത്തെ അന്ധ-ബധിര വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവിധ അലവന്‍സുകള്‍ വര്‍ധിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. മെസ് അലവന്‍സ് നിലവിലുള്ള 750 രൂപയില്‍ നിന്നും 1,500 രൂപയായും യൂണിഫോം 750 രൂപയില്‍ നിന്ന് 1,500 രൂപയായും സ്‌കൂള്‍ റിക്വസിറ്റ് എല്‍.പി. വിഭാഗത്തിന് അന്‍പത് രൂപയില്‍ നിന്ന് നൂറ് രൂപയായും യു.പി. വിഭാഗത്തിന് തൊണ്ണൂറ് രൂപയില്‍ നിന്ന് ഇരുനൂറ് രൂപയായും ഹൈസ്‌ക്കൂള്‍ വിഭാഗത്തിന് ഇരുനൂറ് രൂപയില്‍ നിന്ന് നാനൂറ് രൂപയായും വര്‍ധിപ്പിച്ചുകൊണ്ടാണ് ഉത്തരവായത്. വര്‍ധിപ്പിച്ച നിരക്കിന് 2013 ജൂണ്‍ മാസം ഒന്നാം തീയതി മുതല്‍ പ്രാബല്യമുണ്ട്. സ്‌പെഷ്യല്‍ സ്‌കൂളിലെ ഈ ആനുകൂല്യങ്ങള്‍ ഏറ്റവും അവസാനമായി വര്‍ധിപ്പിച്ചത് 2009-ലാണ്. 

No comments:

Post a Comment