കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡേറ്റ അപ് ലോഡ് ചെയ്യണം

കേന്ദ്ര മാവന ശേഷി വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ സര്‍വ്വേയില്‍ 2014-15, 2015-16 വര്‍ഷത്തെ ഡേറ്റ ഇതുവരെ നല്‍കാത്ത സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളും കോളേജുകളും ഫെബ്രുവരി 28നകം www.aishe.gov.in വഴി ഡേറ്റ അടിയന്തിരമായി അപ് ലോഡ് ചെയ്യണമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. ഡേറ്റ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് RUSA വഴിയുള്ള സാമ്പത്തിക സഹായം ലഭിക്കില്ലെന്നും അഫിലിയേഷന്‍ പുതുക്കില്ലെന്നും കേന്ദ്ര മാനവ ശേഷി വികസന വകുപ്പ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സില്‍ അറിയിച്ചിട്ടുണ്ടെന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. ഈ വിഷയം അതീവ പ്രാധാന്യത്തോടെ പരിഗണിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദ്ദേശിച്ചു. 

ഉർദു ടീച്ചേർസ് അക്കാദമിക് complex മീറ്റിംഗ് 
തളിപറമ്പ  സൌത്ത് സബ്ജില്ലയിലെ ഉർദു ടീച്ചേർസ് അക്കാദമിക് complex മീറ്റിംഗ്  16 /2 /16  ചൊവ്വാഴ്ച്ച രാവിലെ 10 മണി  മുതൽ 4 മണി വരെ കണ്ണൂർ ശിക്ഷക് സദൻ-ൽ  വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് . സബ്ജില്ലയിലെ എല്ലാ ഉർദു അദ്ധ്യാപകരും മീറ്റിങ്ങിൽ  പങ്കെടുക്കണമെന്ന് എ.ഇ.ഒ  നിർദേശിക്കുന്നു.

No comments:

Post a Comment