തിരുവനന്തപുരം:കേന്ദ്ര ടെക്‌സ്റ്റൈയില്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര കരകൗശല വികസന കമ്മീഷണറേറ്റ് 2015-ലെ ദേശീയ അവാര്‍ഡിനും ശില്പഗുരു അവാര്‍ഡിനുമായി കരകൗശല മേഖലയില്‍ പ്രാവീണ്യം തെളിയിച്ച കരകൗശല ശില്പികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരത്തിനും അപേക്ഷാ ഫോറത്തിനുമായി തിരുവനന്തപുരം എസ്. എം. എസ്. എം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന കരകൗശല വികസന കോര്‍പ്പറേഷന്റെ ഹെഢാഫീസിലെ വിപണന വിഭാഗത്തില്‍ ആര്‍ അനില്‍കുമാറുമായി ബന്ധപ്പെടണം. ഫോണ്‍: 0471-2331358, 3347100. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഏപ്രില്‍ 30. വെബ്‌സൈറ്റ് : www.handicrafts.nic.in.
No comments:
Post a Comment