എന്‍.സി.സി ക്വോട്ട : പ്രൊഫഷണല്‍ കോഴ്‌സ് ഇന്റര്‍വ്യൂ മെയ് അഞ്ച്,ആറ് തീയതികളില്‍
തിരുവനന്തപുരം : മെഡിക്കല്‍/എന്‍ജിനിയറിംഗ് പ്രവേശനത്തിന് എന്‍.സി.സി ക്വോട്ടയ്ക്ക് അപേക്ഷിച്ച തിരുവനന്തപുരം, കോട്ടയം എന്‍.സി.സി ഗ്രൂപ്പുകളുടെ ഇന്റര്‍വ്യൂ മേയ് അഞ്ചിനും ആറാം തീയതി കൊല്ലം, എറണാകുളം, കോഴിക്കോട് എന്നീ എന്‍.സി.സി ഗ്രൂപ്പുകളുടെയും ഇന്റര്‍വ്യൂ മെയ് ആറിനും തിരുവനന്തപുരം, വഴുതക്കാട് എന്‍.സി.സി ഡയറക്ടറേറ്റില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ www.keralancc.orgഎന്ന വെബ്‌സൈറ്റിലും, എന്‍.സി.സി ആഫീസുകളിലും ലഭിക്കും.
No comments:
Post a Comment