കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
ദേശീയ ഐസിടി അധ്യാപക അവാര്‍ഡിന് അപേക്ഷിക്കാം
ഐസിടി അധിഷ്ഠിത വിദ്യാഭ്യാസത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുളള അധ്യാപകര്‍ക്കുളള ദേശീയ അവാര്‍ഡിന് സര്‍ക്കാര്‍ എയിഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.itschool.gov.in, ww.education.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അപേക്ഷകള്‍ മെയ് 30 ന് മുമ്പ് തപാല്‍ മുഖാന്തിരം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഐടി@സ്‌കൂള്‍ പ്രോജക്ട്, സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്, പൂജപ്പുര തിരുവനന്തപുരം -12 എന്ന വിലാസത്തില്‍ ലഭിക്കണം. 

പെന്‍ഷന്‍ അധികാരപ്പെടുത്തല്‍ ട്രഷറി വഴി

സൂര്യതാപം :  ജാഗ്രതാ നിര്‍ദ്ദേശം 



സംസ്ഥാനത്ത് സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്കൂളുകളിലെ  അവധിക്കാല പ്രവര്‍ത്തന സമയത്തെ സംബന്ധിച്ച് DPI  നിര്‍ദേശങ്ങള്‍   പുറപ്പെടുവിച്ചു. 
  1. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് മധ്യവേനല്‍ അവധിക്കാലത്ത്‌ ക്ലാസുകള്‍ നടത്താന്‍ പാടില്ല.
  2. ഒമ്പത് മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് അവധിക്കാലത്ത്‌ ക്ലാസുകള്‍ നടത്തേണ്ട ആവശ്യമുണ്ടെങ്കില്‍ ആയത് SMC / PTA യുമായി കൂടിയാലോചിച്ച് DEO വിന്‍റെ അനുമതിയോടുകൂടിമാത്രം  ആരംഭിക്കാം. കുട്ടികള്‍ രാവിലെ 11 മണിമുതല്‍ വൈകുന്നേരം 3 മണിവരെ യാത്ര ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തണം. 
  3. അവധിക്കാല ക്ലാസുകള്‍ സംബന്ധിച്ച് ജില്ല കളക്ടര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. 

ജവഹര്‍ നവോദയ വിദ്യാലയ

Result പ്രസിദ്ധീകരിച്ചു



ആറാം ക്ലാസ് പ്രവേശനത്തിനായി ജവഹര്‍ നവോദയ വിദ്യാലയ നടത്തിയ പ്രവേശന പരീക്ഷയുടെ Result പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ രക്ഷിതവുമോത്ത് മെയ്‌ 13 ന് രാവിലെ 11 മണിക്ക് ചെണ്ടയാടുള്ള നവോദയ വിദ്യാലയ ഓഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.RESULT


ഐ. ടി. ഐ കള്‍ക്ക് അവധി

തിരുവനന്തപുരം: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട് ജില്ല ഒഴികെ ബാക്കി ജില്ലകളിലെ സര്‍ക്കാര്‍ /പ്രൈവറ്റ് ഐ. ടി. ഐ കള്‍ക്ക് മെയ് നാല് മുതല്‍ ഏഴ് വരെ ട്രയിനീസ് അവധിയായി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ ഹാജരാകേണ്ടതാണ്

No comments:

Post a Comment