കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ജി.പി.എഫ് വാര്‍ഷിക സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരള സര്‍ക്കാര്‍ ജീവനക്കാരുടെയും ഓള്‍ ഇന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെയും 2015-16 വര്‍ഷത്തേക്കുളള ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് www.agker.cag.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വരിക്കാര്‍ക്ക് അവരവരുടെ പിന്‍ നമ്പര്‍ ഉപയോഗിച്ച് ് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471 -2776600. 


ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ്

പ്രൊഫഷണല്‍ ബിരുദ/ഡിപ്ലോമ കോഴ്‌സുകള്‍ക്കും, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പഠിക്കുന്ന സ്‌കൂള്‍ അധ്യാപകരുടെ കുട്ടികള്‍ക്കുള്ള 2013-14 അധ്യയന വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായത്തിന് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 16 ന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷയുടെ പുറത്ത് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ് എന്ന് വ്യക്തമായി എഴുതിയിരിക്കണം. അപേക്ഷാഫോറം തപാലില്‍ ലഭിക്കുന്നതല്ല.


ആദായനികുതി റിട്ടേണ്‍: ആഗസ്റ്റ് അഞ്ചു വരെ നീട്ടി

ആദായനികുതി റിട്ടേണുകള്‍ അടക്കേണ്ട അവസാന തീയതി ആഗസ്റ്റ് അഞ്ച് വരെ നീട്ടി. നേരത്തെ ഇത് ജൂലൈ 31 വരെ ആയിരുന്നു. ജൂലൈ 29, 30, 31 ദിവസങ്ങള്‍ ബാങ്ക് അവധി ആയതിനാലാണ് തീയതി നീട്ടിയതെന്ന് കേന്ദ്ര റവന്യൂ വകുപ്പ് അറിയിച്ചു.  

No comments:

Post a Comment