കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

റേഷന്‍ കാര്‍ഡിലെ തിരുത്തലുകള്‍ : ഉദ്യോഗസ്ഥരുടെ സഹായം തേടാം

റേഷന്‍ കാര്‍ഡിലെ ഡാറ്റാ എന്‍ട്രിയുടെ കൃത്യത ഉറപ്പുവരുത്തുന്നതിന് കാര്‍ഡുടമകള്‍ക്ക് ഓണ്‍ലൈനായി നല്‍കിയിരുന്ന സൗകര്യത്തില്‍, ഡാറ്റാ എന്‍ട്രിയില്‍ സംഭവിച്ചിരുന്ന തെറ്റുകള്‍ മൂന്നാമത്തെ പേജില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്ഥലത്ത് രേഖപ്പെടുത്തുന്നതിന് മാത്രമേ കഴിയുകയുള്ളൂ. ഈ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വകുപ്പാണ് മുന്‍പ് നല്‍കിയിട്ടുള്ള ഫോറവുമായി ഒത്തുനോക്കി തിരുത്തലുകള്‍ വരുത്തുന്നത്. കാര്‍ഡുടമകള്‍ക്ക് നേരിട്ട് തെറ്റുകള്‍ തിരുത്താന്‍ കഴിയില്ല. തെറ്റുകള്‍ നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്താന്‍ സ്ഥലം തികയാത്തവര്‍, കാര്‍ഡുടമകളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുന്നതും ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495998223, 9495998224, 9495998225 എന്ന നമ്പരുകളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 വരെ ബന്ധപ്പെടാമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.4139/15

No comments:

Post a Comment